ലുക്ക്മാന്‍ അവറാന്‍ നായകനാകുന്നു,'കൊറോണ ജവാന്‍' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (12:47 IST)
'തല്ലുമാല' എന്ന ആക്ഷന്‍ എന്റര്‍ടെയ്നറിന്റെ വമ്പന്‍ വിജയത്തിന് ശേഷം നടന്‍ ലുക്ക്മാന്‍ അവറാന്‍ നായകനാകുന്നു.'കൊറോണ ജവാന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


'കൊറോണ ജവാന്‍' ചാലക്കുടിയില്‍ ചിത്രീകരണം ആരംഭിച്ചു.സുജയ് മോഹന്‍രാജിന്റെ തിരക്കഥയില്‍ സിസിയാണ് കൊറോണ ജവാന്‍ സംവിധാനം ചെയ്യുന്നത്.ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഛായാഗ്രഹണം ജനീഷ് ജയാനന്ദനും എഡിറ്റിംഗ് അജീഷ് ആനന്ദും നിര്‍വഹിക്കുന്നു.റിജോ ജോസഫാണ് സംഗീതം ഒരുക്കുന്നത്.കണ്ണന്‍ അതിരപ്പിള്ളി കലാസംവിധാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :