സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 7 മാര്‍ച്ച് 2024 (14:23 IST)
നടന് അനീഷ് ജി മേനോനെ ചീത്തവിളിച്ചത് താനല്ലെന്ന് ഒമര്‍ ലുലു. അവസരം ചോദിച്ചു വീട്ടിലെത്തിയപ്പോള്‍ ഒരു സംവിധായകന് തന്നോട് മോശമായി പെരുമാറിയെന്ന് ഒരു ഇന്റര്‍വ്യൂവില്‍ നടന് അനീഷ് ജി മേനോന് തുറന്നു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആ സംവിധായകന് ആരെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ സജീവമായത്. പലരും ആ സംവിധായകന് ഒമര്‍ ലുലു ആണെന്ന തരത്തില്‍ കമന്റുകള്‍ ഇട്ടിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഒമര്‍. അനീഷിനെ ചീത്ത വിളിച്ച സംവിധായകന് അല്ലെന്നാണ് ഒമര്‍ പറയുന്നത്.
അനീഷിന് അവസരം ചോദിക്കാതെ തന്നെ സിനിമയില്‍ വേഷം നല്‍കിയിട്ടുണ്ടെന്നും നല്ല സുഹൃത്തുക്കളാണെന്നും ഒമര്‍ ലുലു പറഞ്ഞു. മുഴുവന്‍ പുതുമുഖങ്ങള്‍ അഭിനയിച്ച ഒരു സിനിമയുടെ സംവിധായകനെ കുറിച്ചാണ് അനീഷ് പറഞ്ഞത്. ഇതാണ് എല്ലാവരും ഉമ്മര്‍ ലുലുവിനെ സംശയിച്ചതിനു കാരണം.