ഒരു ഭാരത സര്‍ക്കാര്‍ ഉല്പന്നം സിനിമയുടെ പേര് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം; ഇല്ലെങ്കില്‍ പ്രദര്‍ശനാനുമതിയില്ല!

film
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 2 മാര്‍ച്ച് 2024 (16:04 IST)
film
ഒരു ഭാരത സര്‍ക്കാര്‍ ഉല്പന്നം സിനിമയുടെ പേര് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. പേരിലെ ഭാരതം എന്ന വാക്ക് മാറ്റണം എന്നാണ് നിര്‍ദേശം. ഇല്ലെങ്കില്‍പ്രദര്‍ശനാനുമതി നല്‍കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ടിവി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം. സുഭീഷ് സുബി, ഷെല്ലി, ഗൗരി കിഷോര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ദര്‍ശനാന്‍ നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സര്‍ക്കാരിന്റെ പുരുഷ വന്ധ്യകരണം പദ്ധതി ഒരു കുടുംബത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികളും അതിന്റെ നര്‍മ്മത്തില്‍ ചാടിച്ച ആഖ്യാനവും ആണ് സിനിമയുടെ വിഷയം.

ചിത്രത്തിന്റെ പേര് ഭാരതം എന്ന് മാറ്റി ഒരു സര്‍ക്കാര്‍ ഉല്പന്നം എന്ന് ആക്കിയില്ലെങ്കില്‍ പ്രദര്‍ശനാനുമതി ലഭിക്കില്ല എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. അതേസമയം സിനിമയുടെ പേര് മാറ്റിയെന്നും മറ്റു വഴികള്‍ ഇല്ലെന്നും മാര്‍ച്ച് എട്ടിന് ചിത്രം പുറത്തിറക്കാന്‍ വേണ്ടിയാണിതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :