1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Fahadh Fasils Varathan Collection Report

ബോക്‌സോഫീസിൽ ഫഹദ് ഫാസിൽ വിസ്‌മയം; മൂന്ന് ദിവസം കൊണ്ട് വരത്തൻ വാരിക്കൂട്ടിയത് കോടികൾ

ബോക്‌സോഫീസിൽ ഫഹദ് ഫാസിൽ വിസ്‌മയം; മൂന്ന് ദിവസം കൊണ്ട് വരത്തൻ വാരിക്കൂട്ടിയത് കോടികൾ

ഫഹദ് ഫാസിൽ
ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു വരത്തൻ. എന്നാൽകേരളത്തിലുണ്ടായ പ്രളയം കാരണം റിലീസ് മാറ്റുകയായിരുന്നു. ഒടുവില്‍ സെപ്റ്റംബര്‍ 20 നായിരുന്നു വരത്തന്‍ തിയേറ്ററുകളിലേക്ക് എത്തിയത്. അമല്‍ നീരദ്-ഫഹദ് കൂട്ടുകെട്ടിലെത്തുന്ന ചിത്രമായതിനാല്‍ വരത്തനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഒരുപാടയിരുന്നു. റിലീസ് ചെയ്യുന്നതിന് മുൻപേ പ്രേക്ഷക അഭിപ്രായങ്ങൾ പിടിച്ചുപറ്റിയ ചിത്രവും കൂടിയായിരുന്നു വരത്തൻ.
 
154 ഓളം സ്‌ക്രീനുകളിലായിട്ടായിരുന്നു സെപ്റ്റംബര്‍ 20 വരത്തനെത്തിയത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും വമ്പന്‍ സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ചിത്രത്തിനെ പ്രേക്ഷകർ സ്വീകരിച്ചതും വളരെ വേഗത്തിലായിരുന്നു എന്നത് കളക്ഷൻ റിപ്പോർട്ടിലൂടെ കാണാൻ കഴിഞ്ഞു. ചിത്രം ആദ്യ മൂന്ന് ദിവസങ്ങള്‍ കഴിയുമ്പോള്‍ 10 കോടി മറികടന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
 
എറണാകുളം സെന്ററിലെ കളക്ഷന്‍ മാത്രം 46 ലക്ഷത്തിനടുത്ത് എത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആദ്യ ദിവസം കൊച്ചി മൾട്ടി‌പ്ലെക്‌സിൽ 22 ഷോ ഉണ്ടായിരുന്നു. ഫേറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 22 പ്രദര്‍ശനങ്ങളില്‍ നിന്നും 6.06 ലക്ഷമായിരുന്നു സിനിമ ആദ്യ ദിവസം തന്നെ നേടിയത്.
 
രണ്ടാം ദിവസം മള്‍ട്ടിപ്ലെക്‌സില്‍ 23 പ്രദര്‍ശനങ്ങളില്‍ നിന്നും 8.47 ലക്ഷമായിരുന്നു സിനിമ സ്വന്തമാക്കിയത്. ഇതോടെ ആദ്യ രണ്ട് ദിവസം കൊണ്ട് 14.54 ലക്ഷം നേടി.
About Writer
Rijisha M.
അടുത്ത ലേഖനം
കിടിലൻ പൊലീസ് വേഷത്തിൽ മമ്മൂട്ടി എത്തുന്നു; 'ഉണ്ട' വരുന്നത് ബോക്‌സോഫീസ് കീഴടക്കാൻ!