'ബാത്രൂം സിങ്ങര്‍';ഗപ്പിയിലെ ഹിറ്റ് ഗാനവുമായി ദുര്‍ഗ കൃഷ്ണ, വീഡിയോ വൈറല്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ജൂലൈ 2022 (12:03 IST)

റിലീസിനായി കാത്തിരിക്കുകയാണ് നടി ദുര്‍ഗ കൃഷ്ണ. നിലവില്‍ പ്രമോഷന്‍ തിരക്കുകളിലാണ് താരം.ന്യൂ മാന്‍സ് കോളേജില്‍ ഇന്ന് നടിയും സംഘവും എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ എന്നോണം ഗപ്പി എന്ന സിനിമയിലെ ഒരു ഗാനം പാടി പഠിക്കുകയാണ് ദുര്‍ഗ. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഭര്‍ത്താവ് അര്‍ജുന്‍ രവീന്ദ്രന്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്.

'തൊടുപുഴ ന്യൂ മാന്‍സ് കോളേജില്‍ ഇന്ന് (26/07/22) വരുന്ന കുടുക്ക് 2025 ടീമിലെ ഈ അനുഗ്രഹീത ഗായികയെ ആരും തിരിച്ചറിയാതെ പോകരുത്. ബാത്രൂം സിങ്ങര്‍ എന്ന് അവകാശപ്പെടുന്ന എല്ലാ മ്യൂസിക് ലവേഴ്സിനും ഇത് സമര്‍പ്പിക്കുന്നു '-അര്‍ജുന്‍ രവീന്ദ്രന്‍ കുറിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :