ദൃശ്യം 2ല്‍ മുരളി ഗോപിയും സായ്‌കുമാറും വില്ലന്‍‌മാര്‍ ?!

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (23:11 IST)
മോഹൻലാലിൻറെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആരംഭിച്ചതോടെ ആരാധകരും ആവേശത്തിലാണ്. അതേസമയം ജോർജുകുട്ടിയും കുടുംബത്തിനും ആദ്യ ഭാഗത്തിൽ നിന്നും രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകുമെന്നത് എല്ലാവരും ഉറ്റു നോക്കുന്ന ഒരു കാര്യമാണ്. ഇപ്പോഴിതാ ചിത്രത്തിൻറെ അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

സായികുമാറും മുരളി ഗോപിയും ഗണേഷ് കുമാറും ദൃശ്യം 2ൻറെ ഭാഗമാണ്. ആദം അയ്യൂബ്, അഞ്ജലി നായർ എന്നിവരും രണ്ടാം ഭാഗത്തിൽ പുതുതായി എത്തി. മീന, സിദ്ദിഖ്, ആശ ശരത്, എസ്തർ അനിൽ, അൻസിബ ഹസൻ എന്നിവര്‍ രണ്ടാം ഭാഗത്തിലുമുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആൻറണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.

സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിനായകൻ എഡിറ്റിങ്ങും അനിൽ ജോൺസണ്‍ സംഗീതവും നിർവഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :