തുടര്‍ച്ചയായി 2 ശിവകാര്‍ത്തികേയന്‍ ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 മെയ് 2022 (15:09 IST)

കോവിഡ് രണ്ടാം തരംഗത്തിനശേഷം വീണ്ടും ആളുകളെ തിയേറ്ററുകളിലേക്ക് എത്തിച്ച ചിത്രമായിരുന്നു ശിവകാര്‍ത്തികേയന്റെ 'ഡോക്ടര്‍'. 100 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തിനുശേഷം എത്തിയ നടന്റെ ഡോണ്‍ 100 കോടി കളക്ഷന്‍ പിന്നിട്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

'ഡോണ്‍' ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയത്. ജൂണ്‍ പത്തിന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. മെയ് 13നാണ് സിനിമ തിയേറ്ററുകളിലെത്തിയത്.

ശിവകാര്‍ത്തികേയന്‍, പ്രിയങ്ക അരുള്‍ മോഹന്‍, എസ് ജെ സൂര്യ, സമുദ്രക്കനി, സൂരി, ശിവാംഗി, ബാല, ആര്‍ജെ വിജയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ശ്രമിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു എന്റര്‍ടെയ്നറാണ് സിനിമ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :