എന്താണ് ജിന്ന്? ഇതുവരെ കാണാത്ത സൗബിന്‍, റിലീസ് ഇനി ദിവസങ്ങള്‍ മാത്രം

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 3 മെയ് 2022 (15:08 IST)

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ജിന്ന് തിയേറ്ററുകളിലേക്ക്. മെയ് 13ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയില്‍ സൗബിനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍ വ്യത്യസ്ത രൂപങ്ങളിലും വേഷങ്ങളിലും ചിത്രത്തില്‍ എത്തുന്നുണ്ടെന്ന സൂചിപ്പിച്ചുകൊണ്ട് സംവിധായകന്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കി.
സൗബിനും കെപിഎസി ലളിതയും അമ്മയും മകനുമായി അഭിനയിച്ച ചിത്രമാണ് ജിന്ന്. ശാന്തി ബാലചന്ദ്രന്‍ നായികയായി എത്തുന്നു.

'സമൂഹത്തിന് മനസ്സിലാവാത്ത രീതിയില്‍ ഒരാള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പലപ്പോഴും ഇങ്ങനെ ജിന്ന് കയറിയെന്നൊക്കെ വിധിയെഴുതപ്പെടുന്നത്. സത്യത്തില്‍, അങ്ങനെയാരും കയറുന്നില്ല എന്നതാണ് വാസ്തവം. ഈ പറഞ്ഞതിന്റെയൊക്കെ ഒരു പ്രതിഫലനമാണ് ചിത്രം'-ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ഥ് ഭരതന്‍ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :