'അവന്‍ ഓടിക്കുന്നത് റോള്‍സ് റോയ്‌സാണ് മോളെ, തള്ള് വണ്ടി നോക്കുവാണെങ്കില്‍ അറിയിക്കാമെ': ജീവനക്കാരികള്‍ക്ക് മറുപടിയുമായി ദിയ

മണ്ണുവാരി അവന്‍ തിന്നാറില്ലെന്നും ദിയ മറുപടി നല്‍കി.

Diya Krishna, Diya Krishna and Ashwin, Diya Krishna Husband, Diya Krishna Case, Diya Krishna Shop Name, Oh by Ozy, Diya Krishna Oh By Ozy, Diya Krishna Case Updates, G krishnakumar, Diya Krishna Tax, Diya Krishna Issue, Diya Krishna Shop, ദിയ കൃഷ്ണ,
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ജൂണ്‍ 2025 (12:01 IST)
ഭര്‍ത്താവിനെ കുറിച്ചുള്ള ജീവനക്കാരികളുടെ അധിക്ഷേപത്തിന് മറുപടി നല്‍കി ദിയ. അവന്‍ ഓടിക്കുന്നത് റോള്‍സ് റോയ്‌സാണ് മോളെ, തള്ള് വണ്ടി നോക്കുവാണെങ്കില്‍ അറിയിക്കാമെ -എന്നാണ് ദിയ കമന്റ് ചെയ്തിരുന്നത്. കൂടാതെ വീട്ടില്‍ ബിരിയാണിയാണ് മോളെ, മണ്ണുവാരി അവന്‍ തിന്നാറില്ലെന്നും ദിയ മറുപടി നല്‍കി. ജീവനക്കാരികള്‍ അശ്വിന്‍ ഒരു പൂവാലനെ പോലെയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയതിന്റെ പിന്നാലെയാണ് മറുപടിയുമായി ദിയ എത്തിയത്.

ദിയയുടെ കമന്റിന് ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. സ്ഥാപനത്തില്‍ കൃഷ്ണകുമാര്‍ ഉണ്ടായിരുന്നെങ്കില്‍ അയാള്‍ പീഡിപ്പിച്ചു എന്ന് ഇവര്‍ പറയുമായിരുന്നുവെന്ന് ഒരാള്‍ കമന്റ് ചെയ്തു. ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണമെന്നാണ് നടി സ്വാസിക ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ടത്. ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ ജീവനക്കാരികള്‍ അശ്വിനെ 'പൂവാലന്‍' എന്ന് വിളിച്ചിരുന്നു.

ദിയയ്ക്ക് പിന്തുണയുമായി സ്വാസികയും വീണാനായരും സോനാ നായരും അഞ്ചു അരവിന്ദും കമന്റുകളുമായി രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമില്‍ 'പോക്രിത്തരം പറയുന്നോ' എന്നാണ് വീണാ നായര്‍ ചോദിച്ചത്. ഈ മൂന്നെണ്ണത്തിനെയും പൂട്ടണം എന്നായിരുന്നു സോനാ നായരുടെ കമന്റ്. ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ രാത്രി രണ്ടുമണിക്കും മൂന്നു മണിക്കുമൊക്കെ വിളിച്ചിട്ട് അത് പാക്ക് ചെയ്‌തോ ഇത് പാക്ക് ചെയ്‌തോ എന്നൊക്കെ നമ്മളോട് ചോദിക്കുമെന്നാണ് ജീവനക്കാരി പറഞ്ഞത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :