ദിയയുടെ ഭര്‍ത്താവ് അശ്വിനെ കുറിച്ച് മോശം പറഞ്ഞ് ജീവനക്കാരി; ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണമെന്ന് സ്വാസിക

ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ ജീവനക്കാരികള്‍ അശ്വിനെ 'പൂവാലന്‍' എന്ന് വിളിച്ചിരുന്നു.

Diya Krishna
Diya Krishna
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ജൂണ്‍ 2025 (11:29 IST)
ദിയയുടെ ഭര്‍ത്താവ് അശ്വിനെ കുറിച്ച് ജീവനക്കാരി മോശം പറഞ്ഞതില്‍ പ്രതികരണവുമായി താരങ്ങള്‍. ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണമെന്നാണ് നടി സ്വാസിക ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ടത്. ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ ജീവനക്കാരികള്‍ അശ്വിനെ 'പൂവാലന്‍' എന്ന് വിളിച്ചിരുന്നു.

ദിയയ്ക്ക് പിന്തുണയുമായി സ്വാസികയും വീണാനായരും സോനാ നായരും അഞ്ചു അരവിന്ദും കമന്റുകളുമായി രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമില്‍ 'പോക്രിത്തരം പറയുന്നോ' എന്നാണ് വീണാ നായര്‍ ചോദിച്ചത്. ഈ മൂന്നെണ്ണത്തിനെയും പൂട്ടണം എന്നായിരുന്നു സോനാ നായരുടെ കമന്റ്. ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ രാത്രി രണ്ടുമണിക്കും മൂന്നു മണിക്കുമൊക്കെ വിളിച്ചിട്ട് അത് പാക്ക് ചെയ്‌തോ ഇത് പാക്ക് ചെയ്‌തോ എന്നൊക്കെ നമ്മളോട് ചോദിക്കുമെന്നാണ് ജീവനക്കാരി പറഞ്ഞത്.

രാത്രി 1:00 മണിക്ക് വിളിച്ചിട്ട് എന്ത് ചെയ്യുന്നു എന്ന് ചോദിക്കുമെന്നും ജീവനക്കാരികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :