‘മമ്മൂക്ക ഞെട്ടിച്ചു, എല്ലാം സെറ്റ് ആക്കിയത് അദ്ദേഹം’; മമ്മൂട്ടിയുടെ സർപ്രൈസ് എൻ‌ട്രിയെ കുറിച്ച് സംവിധായകൻ

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 18 ഫെബ്രുവരി 2020 (16:41 IST)
മമ്മൂട്ടി നായകനായി എത്തുന്ന പുതുയ ചിത്രമാണ് വൺ. ബോബി-സഞ്ജയ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. കേരള മുഖ്യമന്ത്രി ആണ് കടയ്ക്കൽ ചന്ദ്രൻ. ഈ കഥാപാത്രത്തിന്റെ ലുക്ക് കണ്ടെത്തിയത് മമ്മൂട്ടി തന്നെയാണെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥന്‍ പറയുന്നു.

ചിത്രത്തിന് വേണ്ടി പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. കടക്കല്‍ ചന്ദ്രന്റെ രീതികളും സംസാരവുമെല്ലാം അദ്ദേഹം തന്നെ തയ്യാറാക്കിയിരുന്നു. കടക്കല്‍ ചന്ദ്രന്റെ ലുക്ക് എങ്ങനെ ആയിരിക്കണമെന്ന് ഞാന്‍ ഒരു സ്‌കെച്ച് മമ്മൂക്കയ്ക്ക് അയച്ചു കൊടുത്തിരുന്നു. ഞങ്ങളെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു ക്യാരക്ടര്‍ ഫോട്ടോഷൂട്ടിന് അദ്ദേഹം വന്ന് നിന്നത്. പണ്ട് ഉണ്ടായിരുന്നതോ ഇപ്പോള്‍ ഉള്ളതോ ആയ യാതൊരു രാഷ്ട്രീയ നേതാവായും കടക്കല്‍ ചന്ദ്രന് സാമ്യം ഉണ്ടാകരുതെന്ന് മമ്മൂക്കക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.

മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകന്‍. ഏപ്രില്‍ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും. നിലവിൽ പ്രീസ്റ്റിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടി. അടുത്തത് ബിലാൽ ആയിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :