ഞാൻ കല്യാണം കഴിച്ചേക്കില്ല, അമ്മയായേക്കില്ല, തുറന്നു പറഞ്ഞ് പാർവതി

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 18 ഫെബ്രുവരി 2020 (15:18 IST)
സ്വന്തം പ്രയത്‌നാത്തിലൂടെ സിനിമയിൽ ഒരിടം കണ്ടെത്തിയ താരമാണ് പാർവതി തിരുവോത്ത്. മികച്ച കഥാപത്രങ്ങളെയാണ് താരം സിനിമയിൽ അവതരിപ്പിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും ബോളിവുഡിലുമെല്ലാം താരം മികച്ച രീതിയിൽ സാനിധ്യമറിയിച്ചു, സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ നിലപാട് തുറന്നു പറയുന്ന താരം കൂടിയാണ് പാർവതി. അതിനാൽ തന്നെ സാമൂഹ്യ മധ്യമങ്ങളിലും അല്ലാതെയും ഏറെ വിമർശനങ്ങളും തരം നേരിടാറുണ്ട്.

ഇപ്പോഴിതാ ഏറെ വ്യക്തിപരമായ ചില കാര്യങ്ങളിൽ വെളിപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് പാർവതി. ഒരുപക്ഷേ താൻ വിവാഹം കഴിച്ചേക്കില്ല എന്നും അമ്മയായേക്കില്ല എന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ. തെല്ലൊരു അമ്പരപ്പോടെ മാത്രമേ ആളുകൾക്ക് താരത്തിന്റെ ഈ വെളിപ്പെടുത്തൽ കേൾക്കാനാകൂ.


എന്റെ ആശയങ്ങളോടും യോജിച്ചുപോകുന്ന ഒരാളെ ഞാൻ തന്നെ കണ്ടെത്തേണ്ടിവരും എന്ന് എന്റെ അച്ഛനും അമ്മയ്ക്കും മനസിലാക്കാൻ ഒരു പത്ത് പന്ത്രണ്ട് വർഷങ്ങൾ എടുത്തു. എന്റെ സുരക്ഷയെക്കുറിച്ചാണ് അവരുടെ ചിന്തകൾ. ജീവിതത്തിൽ ഞാൻ ഒറ്റയ്ക്കായി പോകരുതല്ലോ. അതുകൊൺറ്റ് അവർ എനിയ്ക്ക് മുന്നിൽ ഒരു ഓപ്ഷൻ വച്ചു. ഒന്നെങ്കിൽ ഒരു കല്യാണം കഴിയ്ക്കുക അല്ലെങ്കിൽ സ്വന്തമായി ഒരു വീടുവയ്ക്കുക എന്നായിരുന്നു എത്.

ഞാൻ എത്രയും പെട്ടന്ന് തന്നെ ഒരു വീട് വാങ്ങി. ഇപ്പോൾ എന്റെ അമ്മയ്ക്ക് ഏകദേശം മനസിലായി. ഞാൻ ഒരു പക്ഷേ കല്യാണം കഴിച്ചേയ്ക്കില്ല, അമ്മയായേയ്ക്കില്ല എന്ന്. പക്ഷേ ഞാൻ സന്തോഷമുള്ള ഒരാളായിരിയ്ക്കും എന്ന് അമ്മയോട് ഞാൻ എപ്പോഴും പറയാറുണ്ട്. സന്തോഷമാണ് ജീവിതത്തിൽ എല്ലാത്തിനെക്കാളും വലുത് എന്ന് പാർവതി പറയുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :