മമ്മൂട്ടി മറഞ്ഞുനില്‍ക്കും, പക്ഷേ കൊള്ളേണ്ടവര്‍ക്ക് കണക്കിന് കൊള്ളും!

മമ്മൂട്ടി, മായാവി, ഷാഫി, റാഫി, സുരാജ്, സലിം കുമാര്‍, Mammootty, Mayavi, Shafi, Raffi, Suraj, Salim Kumar
സുബിന്‍ ജോഷി| Last Modified തിങ്കള്‍, 17 ഫെബ്രുവരി 2020 (17:43 IST)
രസകരമായ കഥയുണ്ടെങ്കില്‍ ഒരു ചിത്രം സൂപ്പര്‍ഹിറ്റാക്കേണ്ടതെങ്ങനെയെന്ന് കൃത്യമായി അറിയാം മമ്മൂട്ടിക്ക്. അതിനുവേണ്ട ചേരുവകളൊക്കെ സ്വന്തം അഭിനയത്തില്‍ അദ്ദേഹം കൊണ്ടുവരാറുണ്ട്. വലിയ ഗൌരവമുള്ളതല്ലെങ്കിലും രസകരമായ ഒരു കഥയായിരുന്നു 2007ല്‍ പുറത്തിറങ്ങിയ ‘മായാവി’ എന്ന ചിത്രത്തിന്‍റേത്. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതിയ ഈ ചിത്രം സംവിധാനം ചെയ്‌തത് ഷാഫിയായിരുന്നു.

മഹി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിച്ചത്. ചെറുകിട ക്രിമിനലായ മഹി ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ അയാള്‍ക്ക് ഒരു ലക്‍ഷ്യമുണ്ടായിരുന്നു. ആ ലക്‍ഷ്യവുമായി, വെള്ളത്താല്‍ ചുറ്റപ്പെട്ട ഗ്രാമത്തിലെത്തുന്ന മഹിക്ക് നേരിടേണ്ടിവന്നത് സംഘര്‍ഷഭരിതവും അതേസമയം രസകരവുമായ സംഭവങ്ങളെയാണ്.

ചിത്രത്തില്‍ ‘മറഞ്ഞിരുന്ന് തല്ലുക’ എന്ന വിദ്യയാണ് മമ്മൂട്ടി ആക്ഷന്‍ രംഗങ്ങളില്‍ പ്രയോഗിച്ചത്. ‘മായാവി’ എന്ന് ചിത്രത്തിന് പേരിടാന്‍ ഇത് കാരണമായി. മാത്രമല്ല, മായാവിയിലെ പല ഹൈ പോയിന്‍റുകളും മമ്മൂട്ടിയുടെ ഈ ‘ഒളിയാക്രമണം’ ആയിരുന്നു.

സുരാജ് വെഞ്ഞാറമ്മൂടും സലിം കുമാറും കൂടി ചേര്‍ന്നതോടെ മായാവി ചിരിയുടെ പൂരമാണ് തീര്‍ത്തത്. ആദ്യത്തെ വാരം തന്നെ രണ്ടേകാല്‍ കോടിയോളം രൂപ കളക്ഷന്‍ നേടിയ സിനിമ ബ്ലോക് ബസ്റ്ററായി മാറി. 2007ലെ ഏറ്റവും വലിയ ഹിറ്റ് മായാവി ആയിരുന്നു.

2010ല്‍ ‘വള്ളക്കോട്ടൈ’ എന്ന പേരില്‍ അര്‍ജുനെ നായകനാക്കി മായാവി തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. എ വെങ്കിടേഷ് ആയിരുന്നു സംവിധായകന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :