ചിപ്പി പീലിപ്പോസ്|
Last Modified ചൊവ്വ, 18 ഫെബ്രുവരി 2020 (15:26 IST)
12 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവിൽ കഴിഞ്ഞ വർഷമാണ് റിമി ടോമിയും ഭർത്താവ് റോയ്‌സും വിവാഹമോചിതരായത്. ഇരുവരുടേയും ഡിവോഴ്സ് വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ, റോയ്സ് വീണ്ടും വിവാഹിതനാകുന്നു. ഫെബ്രുവരി 22ന് തൃശ്ശൂർ വെച്ച് നടക്കുന്ന ചടങ്ങിലാണ് റോയ്സ് –
സോണിയ വിവാഹനിശ്ചയം നടക്കുന്നത്.
2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. 2019ൽ ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞു. അടുത്തിടെ റിമിയുമായുള്ള ബന്ധത്തിൽ തനിക്ക് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളു എന്ന് റോയ്സ് പറഞ്ഞതായി വാർത്തകൾ വന്നിരുന്നു.
റിമി പെട്ടെന്ന് വാക്കുകള്‍ മാറ്റി പറയും. അവള്‍ ഇന്ന് പറഞതെല്ല നാളെ പറയുക. അങ്ങനെ കാര്യങ്ങള്‍ മാറ്റി പറയുന്നതില്‍ റിമിക് യാതൊരുവിധ മനസ്സാക്ഷിക്കുത്തും ഉണ്ടാവാറില്ല. റിമയുമായുള്ള തന്‍റെ ദാമ്പത്യത്തില്‍ തനിക്ക് നഷ്ടമായത് 12 കൊല്ലം ആണെന്നും അതൊരിക്കലും തിരിച്ച് കിട്ടില്ലെന്നും റോയ്സ് പറഞ്ഞതായി സുഹൃത്തുക്കൾ പറയുന്നു.
റിമയുമായുള്ള ബന്ധം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കങ്ങളുമാണ്. റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ് വെറും പ്രഹസനമാണെന്നും റോയ്സ് പറഞ്ഞുവത്രേ.