കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 16 മെയ് 2024 (11:49 IST)
ദിലീപിന്റെ 'പവി കെയര്‍ടേക്കര്‍' തിയേറ്ററുകളില്‍ നിന്ന് പോയിട്ടില്ല. ബോക്‌സ് ഓഫീസിലെ പ്രകടനം മന്ദഗതിയില്‍ തന്നെയാണ് ഇപ്പോഴും. 20 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം എത്ര കളക്ഷന്‍ നേടിയെന്ന് നോക്കാം.
ഇരുപതാമത്തെ ദിവസം മൂന്നുലക്ഷം രൂപയാണ് സിനിമയ്ക്ക് കൂട്ടിച്ചേര്‍ക്കാന്‍ ആയത്. പത്തൊമ്പതാമത്തെ ദിവസം 5 ലക്ഷം രൂപ നേടിയ ചിത്രം നേരിയ ഇടവ് രേഖപ്പെടുത്തി.
'പവി കെയര്‍ടേക്കര്‍' കേരള ബോക്സ് ഓഫീസില്‍ നിന്ന് 7.02 കോടി രൂപയാണ് ഇതുവരെ നേടിയത്.ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 8.01 കോടിയാണ്.
പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണം നേടി സിനിമ മുന്നോട്ട് പോയെങ്കിലും പിന്നീട് താഴേയ്ക്ക് വീണൂ.വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 26നാണ് തീയറ്ററുകളില്‍ എത്തിയത്.
ദിലീപിനൊപ്പം 5 പുതുമുഖ നായികമാരും അണിനിരക്കുന്നു. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.