സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 25 ജൂലൈ 2024 (12:52 IST)
5000 വര്‍ഷം മുമ്പ് നടന്‍ ദിലീപ് അര്‍ജുനനും താന്‍ കൃഷ്ണനുമായിരുന്നെന്ന് പറഞ്ഞ് പുറത്തിറങ്ങിയ വീഡിയോയ്ക്ക് ട്രോളോട് ട്രോള്‍. ഭസ്മവും പൊട്ടുമൊക്കെ ശരീരത്തില്‍ ചാര്‍ത്തിയെത്തിയ ആളാണ് വീഡിയോയിലുള്ളത്. വീഡിയോയിലുള്ളയാള്‍ ആരാണെന്ന് വ്യക്തമല്ല. ദിലീപിനെ 5000 വര്‍ഷങ്ങള്‍ക്കുമുമ്പേ പരിചയമുണ്ടെന്നും അന്ന് ദിലീപ് അര്‍ജുനനായിരുന്നുവെന്നും താന്‍ കൃഷ്ണനായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു. അന്ന് ഞങ്ങള്‍ തമ്മില്‍ ഒരു പിണക്കവുമില്ല. നല്ല ദോസ്ത്തുക്കളായിരുന്നു. ഈ ജന്മത്തില്‍ ദിലീപിന് എന്നെ മനസ്സിലായില്ല. തൃശ്ശൂരില്‍ ഇഷ്ടം എന്ന സിനിമ അഭിനയിക്കാന്‍ ദിലീപ് വന്നപ്പോഴാണ് ആദ്യമായി കണ്ടത്. വര്‍ക്ക് ഷോപ്പ് ഇട്ടിരുന്ന സമയത്ത് എന്നോട് രണ്ടുമൂന്നു നടി നടന്മാര്‍ വരുന്നുണ്ട് കാണാന്‍ പോകുന്നില്ലേയെന്ന് ചിലര്‍ ചോദിച്ചു. ദിലീപ് വരുന്നുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. വരുന്നുണ്ടെന്ന് പറഞ്ഞപ്പോഴാണ് കാണാന്‍ പോയതെന്ന് വീഡിയോയില്‍ പറയുന്നു.
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. ലെ ദിലീപ്; യാ യാ ഞാന്‍ ഓര്‍ക്കുന്നു, വല്ലാതെ ഓര്‍ക്കുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. സ്വാമിയുടെ ഓര്‍മ അപാരമെന്ന് വേറൊരാള്‍. ഇത് കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചതാണെന്ന് വേറൊരു കമന്റ്.