കെ ആര്‍ അനൂപ്|
Last Modified ശനി, 29 ജൂണ്‍ 2024 (09:16 IST)
തിയേറ്ററുകളില്‍ വിജയമാകുന്ന സിനിമകള്‍ ഒടിടിയില്‍ എത്തുമ്പോള്‍ വിമര്‍ശനം കേള്‍ക്കേണ്ടി വരുന്നതും അതുപോലെതന്നെ ബിഗ് സ്‌ക്രീനുകളില്‍ പരാജയമാകുന്ന സിനിമകള്‍ ഒടിടിയില്‍ നല്ല അഭിപ്രായം വാങ്ങുന്നതും ഇന്ന് പതിവ് കാഴ്ചയാണ്. പുത്തന്‍ ട്രെന്‍ഡിന് പുറകെ പോകാന്‍ ജനപ്രിയ നായകന്‍ ദിലീപിന് ആകുന്നില്ല. ദിലീപ് സിനിമകളെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് പോലും വേണ്ടേ ?
കഴിഞ്ഞവര്‍ഷം തിയറ്ററുകളില്‍ എത്തിയ 'വോയ്‌സ് ഓഫ് സത്യനാഥന്‍'ആണ് അവസാനമായി ഒടിടിയിലെത്തിയ ദിലീപ് ചിത്രം. അതുകഴിഞ്ഞ് 3 സിനിമകള്‍ തിയറ്റുകളില്‍ എത്തിയെങ്കിലും വന്നതും പോയതും ആരും അറിഞ്ഞില്ല.ബാന്ദ്ര, തങ്കമണി, പവി കെയര്‍ടേക്കര്‍ പരാജയത്തിന്റെ ട്രാക്കില്‍ തുടരുകയാണ് ദിലീപ്. ഇനിയും ഈ മൂന്നു സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തിയിട്ടില്ല.
എല്ലാ സിനിമകളെയും വാങ്ങിക്കൂട്ടുന്ന പ്രവണത മുമ്പത്തെപ്പോലെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇപ്പോള്‍ ഇല്ല. പ്രധാനമായും തിയറ്റര്‍ റിപ്പോര്‍ട്ടും പ്രേക്ഷക പ്രീതിയും കണക്കിലെടുത്ത് മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മാതാക്കളെ സമീപിക്കുകയുള്ളൂ. നിര്‍മ്മാതാക്കള്‍ക്ക് ഒടിടി വഴി ലഭിക്കുന്ന വരുമാനത്തിന്റെ പങ്കില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് വിവരം.