സിനിമയില്‍ നിന്നും ഇടവേളയെടുത്ത് പ്രയാഗ മാര്‍ട്ടിന്‍,പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെന്ന് നടി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ഫെബ്രുവരി 2023 (12:00 IST)
സിനിമയില്‍ നിന്നും ഇടവേളയെടുത്ത് പ്രയാഗ മാര്‍ട്ടിന്‍. 2020ന് ശേഷം നടിയെ കൂടുതല്‍ സിനിമകളില്‍ ഒന്നും കണ്ടില്ല. അതിന് പിന്നില്‍ എന്താണെന്ന് നടി തന്നെ വെളിപ്പെടുത്തുന്നു.

കുറച്ചുകാലം സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. അതിനും പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. എനിക്ക് തോന്നി, ഞാന്‍ ബ്രേക്ക് എടുക്കുന്നു, അത്രമാത്രം. നിലവില്‍ സിനിമകളൊന്നും കമിറ്റ് ചെയ്തിട്ടില്ലെന്നും നടി വെളിപ്പെടുത്തി.

2020 ല്‍ പ്രദര്‍ശനത്തിന് എത്തിയ 'ഭൂമിയിലെ മനോഹര സ്വകാര്യം' എന്ന ചിത്രത്തിലാണ് നടിയെ ഒടുവില്‍ ആയി കണ്ടത്.നവരസ എന്ന ആന്തോളജിലും താരം അഭിനയിച്ചിരുന്നു.ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി തുടങ്ങിയ സിനിമകള്‍ പ്രയാഗയുടെതായി ഇനി റിലീസിന് ഒരുങ്ങുകയാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :