ധനുഷ് തെലുങ്കിലേക്ക്, പുഷ്പ സംവിധായകന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 ജനുവരി 2022 (14:47 IST)

ധനുഷ് സിനിമ തിരക്കുകളിലാണ്. സംയുക്ത മേനോനൊപ്പം വാത്തിയുടെ ചിത്രീകരണത്തിലാണ് അദ്ദേഹം.

അല്ലു അര്‍ജുന്റെ പുഷ്പ സംവിധാനം ചെയ്ത സുകുമാരിനൊപ്പം ഒരു തെലുങ്ക് ചിത്രം ചെയ്യാനൊരുങ്ങുകയാണ് ധനുഷ്.

ധനുഷ്-സുകുമാര്‍ പ്രോജക്ടിനെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'പുഷ്പ: ദി റൂള്‍' എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് സംവിധായകന്‍.2022 മാര്‍ച്ചോടെ ചിത്രീകരണം ആരംഭിക്കും. 'പുഷ്പ'യ്ക്ക് ശേഷം വിജയ് ദേവരകൊണ്ട, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരു ചിത്രവും സുകുമാര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

അതേസമയം തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ 'ദ ഗ്രേ മാന്‍' റിലീസിനായി കാത്തിരിക്കുകയാണ് ധനുഷ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :