വീണ്ടും സിനിമ തിരക്കുകളിലേക്ക് ദീപിക പദുക്കോൺ, ഗോവയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 16 ഒക്‌ടോബര്‍ 2020 (21:20 IST)
വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് ദീപിക പദുക്കോൺ. ശകുൻ ബത്രയുടെ ഷൂട്ടിങ്ങിനായി ഗോവയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് താരം മുംബൈയിലായിരുന്നു.

ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം സിനിമാ തിരക്കുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ദീപിക. സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദീപിക മുംബൈയിലായിരുന്നപ്പോൾ സിദ്ധാന്തിന്റെയും അനന്യയുടെയും കോമ്പിനേഷൻ രംഗങ്ങളാണ് ഷൂട്ട് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :