'ഇത് വളരെ ചെറിയ വയറാണല്ലോ, ഈ സമയത്ത് എന്റെ വയര്‍ ഒരു പശുവിനോളം വലുതായിരുന്നു‘- ഗർഭിണിയായ കൽക്കിയോട് കരീന കപൂർ

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 16 ഒക്‌ടോബര്‍ 2019 (17:05 IST)
കരീന കപൂറിനൊപ്പം അഭിമുഖത്തിനെത്തിയ നടി കൽക്കി കൊച്ചലിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത്. കരീനയുടെ ‘വാട്ട് വിമന്‍ വാണ്ട്’ എന്ന റേഡിയോ ഷോയില്‍ അതിഥിയായാണ് ഗര്‍ഭിണിയായ കല്‍ക്കി എത്തിയത്. കറുപ്പ് ഗൗണ്‍ അണിഞ്ഞ് സിമ്പിള്‍ ലുക്കിലെത്തിയ കല്‍ക്കിയെ കണ്ട് ചെറിയ വയറാണല്ലോ എന്നാണ് കരീന പറയുന്നത്.

”ഇത് വളരെ ചെറിയ വയറണല്ലോ, ഈ സമയത്ത് എന്റെ വയര്‍ ഒരു പശുവിനോളം വലുതായിരുന്നു…” എന്നാണ് കരീന കല്‍ക്കിയോട് പറയുന്നത്. ”മമ്മി ക്യൂന്‍സ്” എന്ന കാപ്ഷനോടെയാണ് കല്‍ക്കി കരീനക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

അടുത്തിടെയാണ് താന്‍ ആറു മാസം ഗര്‍ഭിണിയാണെന്ന് കല്‍ക്കി ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. ഗയ് ഹേഷ്ബര്‍ഗ് എന്ന ഇസ്രായേലി പിയാനിസ്റ്റുമായി പ്രണയത്തിലാണ് താരം, ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ അഞ്ചുമാസം ഗര്‍ഭിണിയാണെന്ന വിവരം താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലാണ് ഇരുവരും. ഗര്‍ഭധാരണം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :