ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് പരാജയമായി ടൊവിനോ ചിത്രം; ഡിയര്‍ ഫ്രണ്ടിന്റെ കളക്ഷന്‍ വെറും 55 ലക്ഷം !

രേണുക വേണു| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (08:46 IST)

ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ടൊവിനോ തോമസ് ചിത്രം ഡിയര്‍ ഫ്രണ്ട്. കേരളത്തില്‍ നിന്ന് സിനിമ ആകെ കളക്ട് ചെയ്തത് വെറും 55 ലക്ഷമാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് പരാജയങ്ങളില്‍ ഒന്നാണ് ഡിയര്‍ ഫ്രണ്ട്. ഒരു സൂപ്പര്‍താരം ചിത്രം ബോക്‌സ് ഓഫീസില്‍ ഇങ്ങനെ തകര്‍ന്നടിയുന്നത് അപൂര്‍വ്വം.

സൗഹൃദത്തിന്റെ കഥ പറഞ്ഞ ഡിയര്‍ ഫ്രണ്ട് വിനീത് കുമാറാണ് സംവിധാനം ചെയ്തത്. അര്‍ജുന്‍ ലാല്‍, ഷര്‍ഫു, സുഹാസ് എന്നിവര്‍ കഥയെഴുതിയ ചിത്രത്തില്‍ ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലീസ് ദിവസം തന്നെ ചിത്രത്തിനു മോശം അഭിപ്രായമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് കേട്ടത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :