Last Updated:
വ്യാഴം, 10 ജനുവരി 2019 (12:54 IST)
ഹനീഫ് അദേനി - മമ്മൂട്ടി കൂട്ടുകെട്ടിൽ ഇതുവരെ രണ്ട് സിനിമകളാണ് ഇറങ്ങിയത്. അബ്രഹാമിന്റെ സന്തതികളും ദ ഗ്രേറ്റ് ഫാദറും. ഗ്രേറ്റ് ഫാദറിൽ സംവിധായകൻ ആയിരുന്നെങ്കിൽ അബ്രഹാമിന്റെ സന്തതികളിൽ തിരക്കഥ ഹനീഫിന്റേതായിരുന്നു. തന്റെ രണ്ടാമത്തെ സംവിധാന ചിത്രത്തിൽ ഹനീഫ് നായകനാക്കിയിരിക്കുന്നത് നിവിൻ പോളിയെ ആണ്.
ഉണ്ണി മുകുന്ദൻ വില്ലനാകുന്ന ചിത്രത്തിന്റെ ടീസർ ഇന്നലെയാണ് പുറത്തിറങ്ങിയത്. വൻ വരവേൽപ്പാണ് ടീസറിനു ലഭിക്കുന്നത്. മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്കിലൂടെ ടീസർ പുറത്തിറക്കിയത്. ഇതിനു നന്ദി അറിയിച്ച് താരങ്ങളും രംഗത്തെത്തി. ഹനീഫ് അദേനി, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, ആന്റോ ജോസഫ് എന്നിവർ മമ്മൂക്കയ്ക്ക് നന്ദി അറിയിച്ച് കമന്റ് ഇടുകയും ചെയ്തിരിക്കുകയാണ്.
നിവിന്‍ പോളി ഇല്ലെങ്കിൽ ഈ യാത്ര എനിക്ക് എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയില്ലായിരുന്നു എന്നും, അദ്ദേഹമണ് ചിത്രത്തിന്റെ ആത്മാവ് എന്നും ഹനീഫ് അദേനി നേരത്തെ വ്യക്തമാക്കിയിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അദേനിയും നിവിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.