എന്തൊരു വൃത്തിക്കേടാണിത്, നിങ്ങൾക്ക് നാണമില്ലേ? മലൈക അറോറയെ വിമർശിച്ച് സദാചാരവാദികൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 26 മെയ് 2022 (21:27 IST)
കരൺ ജോഹറിന്റെ പിറന്നാൾ പാർട്ടിക്കെത്തിയ നടി മലൈക അറോറയുടെ വസ്ത്രധാരണത്തിനെതിരെ വിമർശനം. കരൺ ജോഹറിന്റെ അൻപതാം പിറന്നാളിനോടനുബന്ധിച്ച് നടന്ന പാർട്ടിയിൽ മലയ്ക്കയുടെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇതിന് പിന്നാലെയാണ് താരത്തിന്റെ വസ്ത്രധാരണത്തിനെതിരെ വിമർശനമുയർന്നത്.പിങ്ക് നിറത്തിലുള്ള സാറ്റിന്‍ ബ്രേലെറ്റ് ടോപ്പും നിയോണ്‍ ഗ്രീന്‍ ബ്ലേസറും മാച്ചിംഗ് ഷോര്‍ട്ട്‌സും പിങ്ക് ഹീല്‍സും ആണ് പിറന്നാള്‍ പാര്‍ട്ടിയ്ക്ക് മലൈക അണിഞ്ഞിരുന്നത്. അതേസമയം ഇപ്പോൾ നേരിട്ടിരുന്ന സൈബർ അറ്റാക്കിനെതിരെ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :