കോടികള്‍ പോക്കറ്റില്‍, അതിഥി വേഷത്തിലെത്താന്‍ മമ്മൂട്ടി വാങ്ങുന്നത്, യാത്ര രണ്ടിലെ താരങ്ങളുടെ പ്രതിഫലം

Mammootty, padma, Padma Bhushan to Mammootty, Mammootty Padma Awards, Cinema News
Mammootty
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഫെബ്രുവരി 2024 (09:21 IST)
മ്മൂട്ടിയുടെ തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം 'യാത്ര' രണ്ടാം ഭാഗം ഇന്ന് പ്രദര്‍ശനത്തിനെത്തും.ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്റെ രാഷ്ട്രീയ ജീവിത കഥയാണ് രണ്ടാം ഭാഗം പറയുന്നത്.ജഗനായി ജീവയാണ് വേഷമിടുന്നത്.

ചിത്രം പ്രദര്‍ശനത്തിന് എത്തുമ്പോള്‍ സിനിമയിലെ താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് കണക്ക് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി രണ്ടാം ഭാഗത്തില്‍ കുറച്ചു സീനുകളിലെ അഭിനയിക്കുന്നുള്ളൂ എന്നാണ് ട്രെയിലറില്‍ നിന്നും മനസ്സിലാക്കാനാകുന്നത്.ALSO READ:
നിലയെ പോലെയല്ല അവള്‍, രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് പേളി

സിനിമയിലെ അതിഥി വേഷത്തില്‍ അഭിനയിക്കാന്‍ പോലും 3 കോടി രൂപ പ്രതിഫലമായി മമ്മൂട്ടിക്ക് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായി. 50 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജീവയാണ്. എട്ടു കോടി രൂപയാണ് ജീവക്ക് ലഭിക്കുന്ന പ്രതിഫലം.ALSO READ:
'ലൈന്‍ അടിക്കാനും വായ് നോക്കാനും ആരുമില്ല, ബിഗ് ബോസ് ഒന്നാം സീസണില്‍ പ്രശ്‌നങ്ങള്‍ കുറവ്, ഷോയിലേക്ക് എത്തിയതിനെക്കുറിച്ച് നടി ശ്വേത മേനോന്‍

ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകന്‍ മഹി വി രാഘവ് വരുകയാണ്.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'യാത്ര 2'. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയും 2019ലെ തിരഞ്ഞെടുപ്പിലെ വിജയവുമാണ് സിനിമയില്‍ പറയുന്നത്.

സന്തോഷ് നാരായണനാണ് സംഗീതം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :