അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിനു പോലും മറികടക്കാന്‍ കഴിഞ്ഞില്ല; ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റായി ഓസ്ലര്, ജയറാമിന്റെ തിരിച്ചുവരവ് മിന്നിച്ചു
- bhramayugam: ഭ്രമയുഗത്തിലെ മമ്മൂട്ടി കടമറ്റത്ത് കത്തനാരുടെ സ്നേഹിതനായ കുഞ്ചമൺ പോറ്റിയോ? ഐതീഹ്യമാലയിലെ കഥാപാത്രമെങ്കിൽ സിനിമ വേറെ ലെവൽ
- Bramayugam: ഹൈപ്പ് കൂടുന്നു ! വാലിബന്റെ ഗതിയാകുമോ ഭ്രമയുഗത്തിനെന്ന് ആരാധകര്‍
- കേട്ടതൊന്നും സത്യമല്ല, ഭ്രമയുഗത്തിന്റെ യഥാര്‍ത്ഥ നിര്‍മാണ ചെലവ്,ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ച് നിര്‍മ്മാതാവ്
- Bramayugam: ഭ്രമയുഗത്തിന്റെ ചെലവ് 28 കോടി ! ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്ലിക്കാവുമോ?
Yatra 2, Mammootty: 20 മിനിറ്റുള്ള അതിഥി വേഷത്തിനു മമ്മൂട്ടി വാങ്ങിയത് കോടികള്‍ ! ഞെട്ടി സോഷ്യല്‍ മീഡിയ
Mammootty and Jeeva - Yatra 2 Film
Yatra 2, Mammootty: വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം യാത്ര 2 തിയറ്ററുകളിലേക്ക്. നാളെയാണ് ചിത്രത്തിന്റെ റിലീസ്. ജീവ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടേത് അതിഥി വേഷമാണ്. രാജശേഖര റെഡ്ഡിയുടെ മകന് വൈ.എസ്.ജഗമോഹന്‍ റെഡ്ഡിയായാണ് ജീവ അഭിനയിക്കുന്നത്. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ കാലശേഷം ജഗമോഹന്‍ റെഡ്ഡി ശക്തനായ രാഷ്ട്രീയ നേതാവായി വളര്‍ന്നുവരുന്നതും പിന്നീട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നതുമാണ് യാത്ര 2 വിന്റെ കഥാപശ്ചാത്തലം.
യാത്ര 2 വില്‍ അരമണിക്കൂറില്‍ താഴെ മാത്രമാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം. എന്നിട്ടും വലിയ പ്രതിഫലമാണ് താരം വാങ്ങിച്ചതെന്നാണ് റിപ്പോര്‍ട്ട്. 20 മിനിറ്റിലേറെയുള്ള കാമിയോ റോളിനായി മമ്മൂട്ടി നാല് കോടി പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ബജറ്റ് 40 കോടിയില്‍ ഏറെയാണെന്നും ജീവ എട്ട് കോടി പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ജയിലറിലെ അതിഥി വേഷത്തിനായി നടന് മോഹന്‍ലാല്‍ ആറ് കോടിയോളം പ്രതിഫലം വാങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മഹി വി രാഘവ് സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ് യാത്ര 2. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ കൂടി ഉന്നമിട്ടാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് യാത്ര 2 വിന് പ്രചരണം നല്‍കുന്നത്.