'എന്റെ സന്തോഷം അടക്കാനാവുന്നില്ല';വിക്രമിന്റെ കൈകളില്‍ ലൂക്ക, ചിത്രങ്ങള്‍ ഓരോന്നായി പങ്കുവെച്ച് നടി മിയ

കെ ആര്‍ അനൂപ്| Last Modified ശനി, 27 ഓഗസ്റ്റ് 2022 (17:19 IST)

വിക്രമിന്റെ കോബ്ര റിലീസിന് എത്തുന്ന സന്തോഷത്തിലാണ് നടി മിയ. 2019 ആയിരുന്നു സിനിമ തുടങ്ങിയത്. 2020 ജനുവരിയില്‍ മിയ ടീമിനൊപ്പം ചേര്‍ന്നു. സിനിമയുടെ രണ്ടാം ഷെഡ്യൂളിന് പോയപ്പോഴേക്കും ഞാന്‍ വിവാഹിതയായിരുന്നുവെന്ന് മിയ പറയുന്നു.
മൂന്നാമത്തെ ഷെഡ്യൂളിന് പോയപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.പടത്തിന്റെ അവസാന ഷെഡ്യൂള്‍ തീര്‍ത്ത സമയത്ത് ലൂക്ക ജനിച്ചിട്ട് അഞ്ചുമാസമായിരുന്നു പ്രായം, ഇപ്പോള്‍ റിലീസ് സമയമാവുമ്പോഴേക്കും ഇതാ ആള്‍ക്ക് ഒരു വയസ്സ് കഴിഞ്ഞിട്ടുണ്ടെന്ന് മിയ പറഞ്ഞു.
മിയയ്ക്കും ഭര്‍ത്താവ് അശ്വിനും ലൂക്കയ്ക്കുമൊപ്പം വിക്രം ഫോട്ടോയ്ക്കും പോസ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :