അനുബന്ധ വാര്‍ത്തകള്‍
- വിജയ് രാഷ്ട്രീയത്തിലേക്ക്?; സൂചന നൽകി പിതാവ് ചന്ദ്രശേഖർ
- ഞാൻ ക്രിസ്ത്യൻ എന്റെ ഭാര്യ ഹിന്ദു, വിജയ്ക്കെതിയായ വർഗീയ പരാമർശങ്ങളിൽ മറുപടിയുമായി പിതാവ്
- വിജയും ഞാനും നല്ല സുഹൃത്തുക്കളാണ്, എന്നോടൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് അദ്ദേഹം -സിദ്ദിഖ്
- ‘ക്യാപ്റ്റൻസി ടാസ്കിലേക്കില്ല, ജയിലിൽ പൊയ്ക്കോളാം’; ജയിലിലെത്തിയപ്പോൾ ഇൻജെസ്റ്റിസ് എന്ന സ്ഥിരവാദവുമായി രജിത് കുമാർ
- ‘എന്റെ മാമൻ ആണ് മച്ചമ്പി ആണ് കുഞ്ഞമ്മേടെ മാപ്പിള ആണ് എന്നൊക്കെ പറയും, കാര്യമാക്കണ്ട’- സാബുമോൻ
‘എനിക്കറിയില്ല, ആരുടേയോ കുസൃതിയാണ് അത്’; രണ്ടാം വിവാഹത്തെ കുറിച്ച് ചെമ്പൻ വിനോദ്
നടൻ ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹവാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ ഏറേ ചർച്ച ചെയ്യപ്പെട്ടിരുന്നു. കോട്ടയം സ്വദേശിനി മറിയം തോമസാണ് വധു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്ത പ്രചരിച്ചതിന് തൊട്ട് പിന്നാലെ വധുവിന്റെ ചിത്രവും വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫോമിന്റെ ചിത്രംവും പുറത്തുവന്നിരുന്നു.
തന്റെ അറിവോടെ അല്ല ആ ചിത്രം പ്രചരിക്കുന്നതെന്ന് ചമ്പൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആരോ കാണിച്ച കുസൃതിയാണെന്നും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനോട് താത്പര്യവുമില്ലെന്നും താരം കൂട്ടിച്ചേർത്തു
അടുത്ത മാസം ഞാന്‍ വിവാഹിതനാകുന്നുവെന്ന കാര്യം സത്യമാണ്. വിവാഹം രജിസ്റ്റര്‍ ചെയ്തെങ്കിലും അടുത്ത മാസം ചടങ്ങായി നടത്തുമെന്നും എല്ലാം വഴിയേ അറിയിക്കുമെന്നും താരം അറിയിച്ചു. 2010 ൽ ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേയ്ക്ക് എത്തുന്നത്.