ചിപ്പി പീലിപ്പോസ്|
Last Modified ശനി, 22 ഫെബ്രുവരി 2020 (09:06 IST)
നടൻ വിജയ് തമിഴ് രാഷ്ട്രീയത്തിലേക്ക് എത്തുന്നുവെന്ന സൂചന നൽകി അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍. വിജയ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
‘മകന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റും. മക്കള്‍ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നുള്ളതാണ് ഒരു അച്ഛന്റെ കടമ. ഒരു നാള്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നു’ അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച നടന്‍ രജനികാന്തിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു. രജനി രാഷ്ട്രീയത്തിലേക്ക് വന്നാൽ നല്ലതായിരിക്കുമെന്ന് കരുതി, എന്നാൽ രജനി തമിഴരെ പറ്റിക്കുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നത്. തമിഴര്‍ വേണ്ടെന്ന് പറയുന്ന സിഎഎയെ രജനി അനുകൂലിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു.
നേരത്തേ, മതവിശ്വസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന കുടുംബമല്ല തങ്ങളുടേത് എന്ന് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ്. ഞങ്ങളുടെ വീട്ടില്‍ ഒരു വലിയ പൂജമുറിയുമുണ്ട്. വിജയ്‌യുടെ വിവാഹം ക്രിസ്ത്യന്‍ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവര്‍ അതിന് തെളിവ് കൊണ്ടുവരട്ടേയെന്നും അദ്ദേഹം പറഞ്ഞിരുന്നു.