Chatha Pacha Box Office: 'ചത്താ പച്ച' ബോക്‌സ്ഓഫീസില്‍ രക്ഷപ്പെട്ടോ?

ജനുവരി 22 നാണ് 'ചത്താ പച്ച' വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്

Chatha Pacha,Chatha Pacha first review, mammootty, ചത്താ പച്ച, ചത്താ പച്ച റിവ്യു, മമ്മൂട്ടി, അർജുൻ അശോകൻ, arjun ashokan
chatha pacha
രേണുക വേണു| Last Modified ബുധന്‍, 28 ജനുവരി 2026 (08:46 IST)

Chatha Pacha: അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അദ്വൈത് നായര്‍ ഒരുക്കിയ 'ചത്താ പച്ച' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. പ്രതീക്ഷിച്ച രീതിയില്‍ പണംവാരാന്‍ ചിത്രത്തിനു സാധിച്ചിട്ടില്ലെങ്കിലും സാമ്പത്തികമായി പരാജയമാകില്ലെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ജനുവരി 22 നാണ് 'ചത്താ പച്ച' വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. റിലീസ് ചെയ്ത ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 12.71 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസ് ദിനം 3.4 കോടി കളക്ട് ചെയ്ത ചിത്രത്തിനു പിന്നീട് ഒരു ദിവസം പോലും മൂന്ന് കോടിക്കു മുകളില്‍ കളക്ഷന്‍ വന്നിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച 2.15 കോടിയും ഞായറാഴ്ച 2.7 കോടിയും ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് നേടാന്‍ സാധിച്ചത് ഗുണമായി. വേള്‍ഡ് വൈഡ് കളക്ഷന്‍ 25 കോടിയും കടന്നു.

മമ്മൂട്ടിയുടെ അതിഥി വേഷം 'ചത്താ പച്ച'യുടെ ആദ്യദിനങ്ങളിലെ ബോക്‌സ്ഓഫീസ് കളക്ഷനില്‍ ഗുണം ചെയ്തു. 'ബുള്ളറ്റ് വാള്‍ട്ടര്‍' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :