1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Chandu Salimkumar 10 crore is not in hand? People come to the house again asking for a loan, Manjummal Boys actor's situation!

10 കോടി കയ്യിലിരിപ്പില്ലേ ? കടം ചോദിച്ച് വീണ്ടും വീട്ടില്‍ ആളുകള്‍ എത്തുന്നു, മഞ്ഞുമ്മല്‍ ബോയ്‌സ് നടന്റെ അവസ്ഥ!

Chandu Salimkumar
Chandu Salimkumar
ചന്തു സലിംകുമാര്‍ എന്ന നടന്റെ പേര് മലയാള സിനിമ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികനാള്‍ ആയില്ല. ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുവതാര നിരയിലേക്ക് ഉയര്‍ന്നുവരാന്‍ സലിംകുമാറിന്റെ മകനായി.ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ മാലിക്കില്‍ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ചന്തു ആയിരുന്നു.ചന്തു സലിം കുമാര്‍ ഒടുവില്‍ അഭിനയിച്ചത് മഞ്ഞുമല്‍ ബോയിസിലായിരുന്നു. ഇപ്പോള്‍ ഇതാ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയം കാരണം വീട്ടില്‍ ആളുകള്‍ കടം ചോദിച്ച് എത്തുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്ന് ചന്തു പറയുന്നു. 
 
 'മഞ്ഞുമ്മള്‍ ബോയ്‌സ് 250 കോടി നേടി. പത്ത് കോടി വച്ച് ഞങ്ങള്‍ എല്ലാവര്‍ക്കും കിട്ടി എന്നൊക്കെയാണ്. വീട്ടില്‍ കടം ചോദിക്കാന്‍ ആള്‍ക്കാര് വരും ഇപ്പോ. പത്ത് കോടി കൊടുക്കാന്‍ പറഞ്ഞ്. കയ്യില്‍ പൈസ ഇരിക്കയല്ലേ. എടുത്ത് കൊടുത്തൂടെ എന്ന് പറഞ്ഞിട്ട്', -എന്നാണ് ജാങ്കോ സ്‌പെയ്‌സ് എന്ന യുട്യൂബ് ചാനലിനോട് സംസാരിക്കുമ്പോള്‍ ചന്തു പറഞ്ഞത്.
 
ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍. ചന്തുവും ഈ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
സഞ്ജു സാംസണിന് ആശംസകളുമായി നടന്‍ ബിജു മേനോന്‍