അപർണ|
Last Modified ബുധന്‍, 4 ജൂലൈ 2018 (16:50 IST)
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത്
ഫഹദ് ഫാസിൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘മഹേഷിന്റെ പ്രതികാര’ത്തിന്റെ നിർമാതാവായ സംവിധായകൻ ആഷിഖ് അബുവിനെതിരെ വൻതുകയുടെ സാമ്പത്തിക ക്രമേക്കട് ആരോപണവുമായി പ്രവാസി മലയാളി.
ചിത്രത്തിനായി 2.40 കോടി രൂപ മുതൽമുടക്കിയ തന്റെ കമ്പനിക്കു മുടക്കു മുതലിനു പുറമേ, 60% ലാഭവിഹിതം കൂടി നൽകുമെന്ന് കരാർ ഉണ്ടായിട്ടും ആഷിഖ് ആ തുക നൽകിയില്ലെന്ന് പ്രവാസി വ്യവസായി സി.ടി. അബ്ദുൽ റഹ്മാൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനു നൽകിയ പരാതിയിൽ ആരോപിക്കുന്നു.
ആകെ നിർമാണച്ചെലവിന്റെ 60 ശതമാനമായ 2.40 കോടി രൂപയാണു തങ്ങൾ ഡ്രീം മിൽ സിനിമാസിനു നൽകിയത്. മുടക്കുമുതലിനു പുറമേ, ലാഭവിഹിതവും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതു പാലിച്ചില്ല. പല തവണയായി 1.85 കോടി രൂപ മാത്രമാണു നൽകിയത്. മുടക്കുമുതലിൽ തന്നെ 55 ലക്ഷം രൂപ നൽകാൻ ബാക്കിയുണ്ടെന്ന് ഇദ്ദേഹം പരാതിയിൽ വ്യക്തമാക്കുന്നു.