ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി; പുതിയ സർപ്രൈസുമായി ഫഹദും നസ്രിയയും!

പുതിയ സർപ്രൈസുമായി ഫഹദും നസ്രിയയും!

Rijisha M.| Last Modified വെള്ളി, 29 ജൂണ്‍ 2018 (13:28 IST)
ആരാധകർക്ക് ഒട്ടുംകുറവില്ലാത്ത താരദമ്പതികളാണ് ഫഹദ്-നസ്രിയ. ഇവർ ഒരുമിച്ചുള്ള സിനിമ എപ്പോൾ വരും എന്നത് ഇവരുടെ വിവാഹം കഴിഞ്ഞതുമുതൽ ആരാധകർക്കുള്ള സംശയമാണ്. ആ സംശയത്തിനുള്ള ഉത്തരത്തിന് ഇപ്പോൾ മറുപടി കിട്ടിയിരിക്കുകയാണ്. വനിതയ്‌ക്ക് കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അധികം വൈകാതെ തന്നെ ഫഹദും നസ്രിയയും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ വരാന്‍ പോവുകയാണ്. ഞാനും ഫഹദും ഉടനെ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. പക്ഷെ ഏതാണ് സിനിമ, ആരാണ് സംവിധായകന്‍ എന്നുള്ളതൊക്കെ സസ്‌പെന്‍സാണെന്നുമാണ് നസ്രിയ പറയുന്നത്.

വിവാഹത്തിന് ശേഷം ഇരുവരും സിനിമയിൽ നിന്ന് കുറച്ച് കാലത്തേക്ക് വിട്ടുനിന്നിരുന്നു. എന്നാല്‍ ഇക്കാര്യം ആരും പറയുന്നില്ലെന്നും നസ്രിയ പറയുന്നു. വിവാഹശേഷം ദിലീഷ് പോത്തന്റെ സംവിധാനത്തിലെത്തിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ മാത്രമാണ് ഫഹദ് അഭിനയിച്ചത്. പിന്നീട് ഒരു വര്‍ഷത്തെ ഇടവേള എടുത്തിട്ടാണ് ഫഹദ് സിനിമയിലേക്ക് തിരിച്ചെത്തിയതെന്നും നസ്രിയ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :