1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bougainville amal neerad release date

അമല്‍ നീരദ് പടം 'ബോഗയ്ന്‍വില്ല' ഒക്ടോബറില്‍

ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, സ്രിന്റ എന്നിവരും ബോഗയ്ന്‍വില്ലയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു

Bougainvillea
Bougainvillea

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ബോഗയ്ന്‍വില്ല' ഉടന്‍ തിയറ്ററുകളിലേക്ക്. വന്‍ വിജയമായ ഭീഷ്മ പര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ചിത്രമായതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. ചിത്രം ഉടന്‍ എത്തുമെന്ന സൂചന നല്‍കി സംവിധായകന്‍ അമല്‍ നീരദ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവര്‍ മാസ് ലുക്കില്‍ നില്‍ക്കുന്ന പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. 
 
അതേസമയം ബോഗയ്ന്‍വില്ല ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം ഒക്ടോബര്‍ 10 ന് റിലീസ് ചെയ്യുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയുടെ ചാര്‍ട്ടിങ് ആരംഭിച്ചതായും റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ടീസറും ഉടന്‍ റിലീസ് ചെയ്യുമെന്നാണ് സൂചന. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. 
 
ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, സ്രിന്റ എന്നിവരും ബോഗയ്ന്‍വില്ലയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. കുഞ്ചാക്കോ ബോബന്റെ കഥാപാത്രം നെഗറ്റീവ് ഷെയ്ഡ് ഉള്ളതാണെന്ന സൂചനകളും നേരത്തെ പുറത്തുവന്നിരുന്നു. അമല്‍ നീരദിനൊപ്പം ലാല്‍ ജോസ് കൂടി ചേര്‍ന്നാണ് രചന. സുഷിന്‍ ശ്യാം ആണ് സംഗീതം. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 
അടുത്ത ലേഖനം
ഇത് എന്തൊരു കുതിപ്പ് ! അജയന്റെ രണ്ടാം മോഷണത്തിനും ഭീഷണിയായി കിഷ്‌കിന്ധാ കാണ്ഡം; ഓണം വിന്നര്‍ ആസിഫോ?