ലാല്‍ജോസും ബിജുമേനോനും വീണ്ടും ഒന്നിക്കുന്നു ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (15:01 IST)
'നാല്‍പ്പത്തിയൊന്ന്'എന്ന ചിത്രത്തിന് ശേഷം ലാല്‍ജോസും ബിജുമേനോനും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.2019 നവംബര്‍ 8ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'നാല്‍പ്പത്തിയൊന്ന്'. ബിജുമേനോന്റെ ഒപ്പമുള്ള സംവിധായകന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ പ്രദര്‍ശനം തുടരുകയാണ്.ബിജുമേനോന്‍, പത്മപ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ലുകേസ്. സെപ്റ്റംബര്‍ 8 ന് ഓണ ചിത്രമായി സിനിമ പ്രദര്‍ശനത്തിനെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :