സിനിമ റിവ്യു ചെയ്യുന്നവരില്‍ പലരും വാടക ഗുണ്ടകളെ പോലെ പെരുമാറുന്നു; രൂക്ഷ വിമര്‍ശനവുമായി ലാല്‍ ജോസ്

റിവ്യു ചെയ്യുന്നവര്‍ക്ക് പണം നല്‍കിയാലേ സിനിമ ആളുകളിലേക്ക് എത്തുകയുള്ളൂ എന്ന അവസ്ഥയാണ്

രേണുക വേണു| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (08:37 IST)

സമൂഹമാധ്യമങ്ങളില്‍ സിനിമ റിവ്യു ചെയ്യുന്നവര്‍ക്കെതിരെ സംവിധായകന്‍ ലാല്‍ ജോസ്. സിനിമ റിവ്യു ചെയ്യുന്നവരില്‍ പലരും വാടക ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് ലാല്‍ ജോസ് പറഞ്ഞു. നല്ല ഫോളോവേഴ്‌സുള്ള യുട്യൂബ് ചാനലുകാര്‍ പണം നല്‍കിയാല്‍ മാത്രമേ സിനിമയെക്കുറിച്ച് പറയാന്‍ തയ്യാറാകുന്നുള്ളൂ. പണം ആവശ്യപ്പെട്ട് പലരും സിനിമക്കാരെ സമീപിക്കുന്നെന്നും ലാല്‍ ജോസ് പറഞ്ഞു.

റിവ്യു ചെയ്യുന്നവര്‍ക്ക് പണം നല്‍കിയാലേ സിനിമ ആളുകളിലേക്ക് എത്തുകയുള്ളൂ എന്ന അവസ്ഥയാണ്. പണം നല്‍കാത്തവരുടെ സിനിമ കൊള്ളില്ലെന്ന് പറയാനും പലരും മുതിരുന്നു. അതേസമയം, വളരെ നന്നായി റിവ്യു ചെയ്യുന്നവര്‍ ഉണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :