Bigg Boss Season 5 : ബിഗ് ബോസ് വീട്ടില്‍ പുതിയ ക്യാപ്റ്റന്‍ ! ആരാണെന്ന് അറിയേണ്ടേ ?

കെ ആര്‍ അനൂപ്| Last Updated: ശനി, 13 മെയ് 2023 (09:20 IST)
ക്യാപ്റ്റന്‍സി മത്സരത്തിനായി രണ്ടുപേരെ തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. ഓരോ മത്സരാര്‍ത്ഥികളും രണ്ടു പേരുകള്‍ നല്‍കുകയും അതിനുള്ള കാരണം വ്യക്തമാക്കുകയും ചെയ്തു.പോയ വാരത്തെ ടാസ്‌കിന്റെയും വീട്ടിലെ മൊത്തം പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ ക്യാപ്റ്റന്‍സി മത്സരത്തിനുള്ള മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കേണ്ടത്.വിഷ്ണു, സെറീന, അനു എന്നിവര്‍ക്കാണ് കൂടുതല്‍ വോട്ട് ലഭിച്ചത്.

തുടര്‍ന്ന് ബിഗ് ബോസ് ക്യാപ്റ്റന്‍സി മത്സരത്തിനുള്ള ടാസ്‌ക് നല്‍കുകയും ചെയ്തു. ആദ്യം മത്സരിച്ച വിഷ്ണു 15 വാട്ടര്‍ ബലൂണുകള്‍ ബാസ്‌കറ്റില്‍ നിക്ഷേപിച്ചു.സെറീനയും അനുവും ഓരോ വാട്ടര്‍ ബലൂണുകള്‍ മാത്രമാണ് നിക്ഷേപിച്ചത്. ഈ ടാസ്‌കിലെ വിധികര്‍ത്താവും ക്യാപ്റ്റനുമായ ഷിജു വിഷ്ണുവിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :