അവസരങ്ങൾ ഇനിയും വരും, ടി20 ലോകകപ്പിൽ സഞ്ജുവിനെ ഉൾപ്പെടുത്താത്തതിനെ കുറ്റപ്പെടുത്താനാവില്ല: റോബിൻ ഉത്തപ്പ

അഭിറാം മനോഹർ| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (18:43 IST)
ടി20 ലോകകപ്പിൽ സഞ്ജു സാംസണിനെ ഉൾപ്പെടുത്താത്തതിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. സഞ്ജുവിന് ഇനിയും അവസരങ്ങൾ വന്നുചേരുമെന്നും ഉത്തപ്പ പറഞ്ഞു. മികച്ച ഫോമിലുള്ള സഞ്ജുവിനെ തഴഞ്ഞതിനെ മുൻ താരങ്ങളും ആരാധകരും രൂക്ഷഭാഷയിൽ വിമർശിക്കുമ്പോഴാണ് റോബിൻ ഉത്തപ്പയുടെ പരാമർശം.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിച്ചിട്ടും ഈ വർഷം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. അടുത്തിടെ നടന്ന വിന്‍ഡീസ്-സിംബാബ്‌വെ പര്യടനങ്ങളിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്‌ചവെച്ചത്. അതേസമയം ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ കാര്യവട്ടത്ത് മത്സരം നടക്കുമ്പോൾ പ്രതിഷേധിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :