പ്രീ-സെയില്‍സ് ബിസിനസ്സില്‍ നേട്ടം കൊയ്ത് 'ഭ്രമയുഗം', കേരളത്തില്‍ നിന്ന് ഇതുവരെ നേടിയത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (16:38 IST)
മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൊറര്‍ ചിത്രം 'ഭ്രമയുഗം' റിലീസിന് രണ്ട് നാള്‍ കൂടി. സിനിമ കേരളത്തില്‍ നിന്ന് മാത്രം 40 ലക്ഷം രൂപ പ്രീ-സെയില്‍സില്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍.

ലോകമെമ്പാടുമുള്ള പ്രീ-സെയില്‍സ് ഒരു കോടി രൂപ കടക്കുമെന്ന് സൂചനയും നല്‍കി. കേരളത്തിലെ പ്രമുഖ തീയേറ്ററുകളില്‍ ടിക്കറ്റ് വില്പന ആരംഭിച്ചപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത് എന്നാണ് കേള്‍ക്കുന്നത്. രംഭിച്ചതായും എന്നാല്‍

10,000-ത്തിലധികം ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുപോയി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 മിനിറ്റ് ആണ് മമ്മൂട്ടി സ്‌ക്രീനില്‍ ഉണ്ടാവുക.

കേരളത്തിലും മികച്ച സ്‌ക്രീന്‍ കൗണ്ട് ആകും മമ്മൂട്ടി ചിത്രത്തിന് ലഭിക്കുക. 300ല്‍പരം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് വിവരം.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :