'സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നൊന്നും പ്രതീക്ഷിച്ചിട്ടല്ല';ഭ്രമയുഗത്തിന്റെ പ്രസ് മീറ്റിനിടെ മമ്മൂട്ടി, വൈറലായി ചിത്രങ്ങളും വീഡിയോകളും

Mammootty
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (16:27 IST)
Mammootty
മമ്മൂട്ടി കരിയറില്‍ ഇനിയും പരീക്ഷണങ്ങള്‍ തുടരും. ഇക്കാര്യം അദ്ദേഹം തന്നെ തുറന്നു പറഞ്ഞു.സിനിമക്ക് വേണ്ടി എന്തും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്നും ഭ്രമയുഗത്തിന്റെ പ്രസ് മീറ്റിനിടെ മമ്മൂട്ടി പറഞ്ഞു.A post shared by Ajai Vasudev (@ajai_vasudev)

'എന്നെ സംബന്ധിച്ച് എന്തും ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. സിനിമയിലേക്ക് നമ്മള്‍ വന്നത് ഇന്ന് കാണുന്നതൊന്നൊന്നും പ്രതീക്ഷിച്ചിട്ടല്ല. സിനിമയില്‍ ഞാന്‍ പ്രതീക്ഷിച്ചത് സിനിമ മാത്രമാണ്. എനിക്ക് സിനിമ മാത്രമേ ഇഷ്ടമുള്ളു. ബാക്കി കിട്ടുന്നതൊക്കെ ബോണസാണ്. ബോണസിനെ കുറിച്ച് ആലോചിക്കാതെ തന്നെയാണ് ഞാന്‍ അഭിനയിക്കുന്നത്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആകാനാണ് എന്റെ ശ്രമം. പക്ഷേ ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, നിങ്ങള്‍ കൂടെയുണ്ടാകണം. വഴിയില്‍ ഇട്ടിട്ട് പോയികളയരുത്',-മമ്മൂട്ടി പത്രസമ്മേളനത്തിനിടെ പറഞ്ഞു.

ഭ്രമയുഗത്തിന്റെ പ്രസ് മീറ്റിന് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നാകെ നിറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :