നല്ല കാര്യം, സിനിമയ്ക്ക് നിര്‍മ്മിച്ച പുത്തന്‍ വീട് അര്‍ഹതപ്പെട്ട കുടുംബത്തിന് കൈമാറി സുരേഷ് ഗോപി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 30 ജനുവരി 2024 (10:18 IST)
മലയാള സിനിമ ചരിത്രത്തില്‍ ഇതാദ്യമായി ചിത്രീകരണത്തിനായി ഒരു വീട് നിര്‍മ്മിച്ച് അത് അര്‍ഹതപ്പെട്ട കുടുംബത്തിന് കൈമാറി.ക്രീയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിച്ച് ലിജു തോമസ് സംവിധാനം ചെയ്യുന്ന, 'അന്‍പോട് കണ്‍മണി' എന്ന സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടിയായിരുന്നു വീട് നിര്‍മ്മിച്ചത്. ഇവിടുത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം വീട് അര്‍ഹതപ്പെട്ട കുടുംബത്തിന് കൈമാറുകയായിരുന്നു.തലശ്ശേരിയില്‍ വീടിന്റെ താക്കോല്‍ദാന കര്‍മ്മം സുരേഷ് ഗോപി നിര്‍വഹിച്ചു.

സെറ്റ് വര്‍ക്ക് ചെയ്യുന്നതിന് പകരം വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിര്‍മ്മിച്ച് അവിടെ വെച്ച് ഷൂട്ടിങ് നടത്തുകയും, ശേഷം ആ വീട് കൈമാറുകയും ചെയ്തതോടെ മലയാള സിനിമയില്‍ പുതിയൊരു പ്രവണതയ്ക്ക് തുടക്കമിടുകയാണ് നിര്‍മാതാക്കള്‍ ചെയ്തത്.

'അന്‍പോട് കണ്‍മണി' ടീമും തുടക്കത്തില്‍ വീടിന്റെ സെറ്റ് ഇടാം എന്നായിരുന്നു തീരുമാനിച്ചത്. പിന്നീടാണ് വാസയോഗ്യമായ സ്ഥലത്ത് ഒരു വീട് പണിയാനും അത് അര്‍ഹതപ്പെട്ട കുടുംബത്തിന് കൈമാറുകയും ചെയ്യാമെന്ന് നിര്‍മ്മാതാവ് വിപിന്‍ പവിത്രന്‍ ആലോചിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തത്.

അര്‍ജുന്‍ അശോകന്‍, അനഘ നാരായണന്‍, ജോണി ആന്റണി, അല്‍ത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാല പാര്‍വതി, സംവിധായകന്‍ മൃദുല്‍ നായര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സരിന്‍ രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :