മമ്മൂട്ടി സര്‍ അധികം സംസാരിക്കാറില്ല, ഒപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ തോന്നാറുണ്ട്: ഭാനുപ്രിയ

രേണുക വേണു| Last Modified വ്യാഴം, 1 ജൂലൈ 2021 (15:53 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാനുപ്രിയ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം ഭാനുപ്രിയ പണ്ട് ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അഴകിയ രാവണന്‍ എന്ന കമല്‍ ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി ഭാനുപ്രിയ അഭിനയിച്ചത്. ഈ സിനിമയുടെ ഷൂട്ടിങ് വേളയില്‍ മമ്മൂട്ടിയുമായി അടുത്ത് ഇടപെടാന്‍ ഭാനുപ്രിയയ്ക്ക് അവസരം ലഭിച്ചിരുന്നു. ഇതേ കുറിച്ചാണ് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം മനസ് തുറന്നത്.

മമ്മൂട്ടി സര്‍ സെറ്റില്‍ അധികം സംസാരിക്കില്ലെന്ന് ഭാനുപ്രിയ പറയുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോ ഒരു ടെന്‍ഷന്‍ ഉണ്ടാവാറുണ്ട്. എന്നാലും ആസ്വദിച്ചാണ് ചെയ്യാറുളളതെന്നും നടി പറഞ്ഞു. അഭിനയത്തിനൊപ്പം നൃത്തവും തനിക്ക് വലിയ ഇഷ്ടമാണെന്ന് നടി പറയുന്നു. അതുകൊണ്ടാണ് കൊച്ചു കൊച്ചു സന്തോഷങ്ങളിലെ വേഷം തിരഞ്ഞെടുത്തതെന്നും നടി പറഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :