കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 13 ഏപ്രില്‍ 2023 (09:07 IST)
രചന നാരായണന്‍കുട്ടിയുടെ സ്റ്റാര്‍ ബര്‍ത്തിടെ ആയിരുന്നു കഴിഞ്ഞ ദിവസം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ച് ആഘോഷിക്കാന്‍ ഒപ്പം കൂടിയപ്പോള്‍ രചനയ്ക്കും സന്തോഷം. സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ്, സുധീര്‍ കരമന, ശ്വേത മേനോന്‍ എന്നിവരും ആശംസകള്‍ അറിയിച്ച് നടിക്കൊപ്പം ആഘോഷങ്ങളുടെ ഭാഗമായി.
സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും അനുഗ്രഹത്തിനും നന്ദി പറഞ്ഞുകൊണ്ട് രചനയും എത്തി.സന്തോഷകരമായ നാല്‍പ്പതുകള്‍ ഇവിടെ തുടങ്ങുന്നു എന്നും നടി കുറിച്ചു.
കേക്ക് മുറിച്ചുകൊണ്ടുള്ള ആഘോഷ ചിത്രങ്ങളും രചന നാരായണന്‍കുട്ടി പങ്കുവെച്ചു.