അനുബന്ധ വാര്‍ത്തകള്‍
- തിരിച്ചുവരവിൻ്റെ പാതയിലാണ്, പിന്തുണയ്ക്ക് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും നന്ദിയെന്ന് റിഷഭ് പന്ത്
- Virat Kohli is GOAT: സച്ചിന് ഈ നേട്ടത്തിലെത്തിയത് 160 ഇന്നിങ്സുകളില്‍ നിന്ന്, കോലിക്ക് വേണ്ടിവന്നത് വെറും 99 ഇന്നിങ്സ്; ഗോട്ട് തന്നെയെന്ന് സോഷ്യല്‍ മീഡിയ
- ഇത്തവണ ക്രിസ്മസ് മകനോടൊപ്പം, അർജുനെ മിസ് ചെയ്യുന്നുവെന്ന് മലൈക
- Fact Check: എന്താണ് ഒമിക്രോണ്‍ ഉപവകഭേദമായ XBB? കൂടുതല്‍ പേടിക്കണോ? അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കില്‍
- കോപ്പ വിജയത്തിൽ ബ്രസീലിനെ പരിഹസിക്കുന്നതിൽ ഡിപോളിനെ തടഞ്ഞ മെസ്സി മാർട്ടിനസിനോട് കണ്ണടച്ചു: വിമർശനവുമായി സോഷ്യൽ മീഡിയ
ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ?ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്ത് ഭാമ
നടി ഭാമ ഭര്‍ത്താവിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പങ്കുവെച്ചിരുന്നു. എന്നാല്‍ അതിപ്പോള്‍ നീക്കം ചെയ്തതാണ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. താരത്തിന്റെ കുടുംബജീവിതത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ചോദ്യങ്ങളും ഉയരുന്നു.
2020 ആയിരുന്നു ബിസിനസുകാരനായ അരുണിനെ നടി വിവാഹം ചെയ്തത്. മകളുടെ രണ്ടാം പിറന്നാള്‍ ആഘോഷ ചിത്രങ്ങളിലും അരുണിന്റെ ഫോട്ടോകള്‍ നടി പങ്കുവെച്ചില്ല. നടിയുടെ പ്രൈവറ്റ് അക്കൗണ്ടില്‍ നേരത്തെ അരുണിന്റെ പേരും ചേര്‍ത്തിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ പേര് ഇവിടെ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. മകളുടെ ഒന്നാം പിറന്നാളിന് എടുത്ത അരുണിനു ഒപ്പമുള്ള ചിത്രങ്ങളും നടി നീക്കം ചെയ്തു.
താരത്തിന്റെ ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങള്‍ തുടങ്ങിയോ എന്നാണ് ആരാധകരുടെ സംശയം. കൃത്യമായ മറുപടി ഭാമയും നല്‍കിയിട്ടില്ല.