1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 'Have a great academic year'; Actress Bhamaa wishes children going to school

'നല്ല ഒരു അധ്യയനവര്‍ഷം ആകട്ടെ'; സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്ക് ആശംസകളുമായി നടി ഭാമ

bhamaa
രണ്ടുമാസത്തെ വേനല്‍ അവധിക്കുശേഷം കുട്ടികള്‍ സ്‌കൂളിലേക്ക് പോകുകയാണ്. ചിരിയും ഇത്തിരി പിണക്കങ്ങളുമായി ഓടിപ്പോയ ഒഴിവുകാലം വീണ്ടും വരാനായി കാത്തിരിക്കുകയാണ് ഓരോ കുരുന്നുകളും. അക്ഷരങ്ങളുടെ ലോകത്തേക്ക് കടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശംസകളുമായി സിനിമ താരങ്ങളും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് നടി ഭാമ.
 
'അക്ഷരവെളിച്ചം തേടി വിദ്യാലയത്തിലേക്കു പോകുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ആശംസകള്‍...പ്രാര്‍ത്ഥനകള്‍... നല്ല ഒരു അധ്യയനവര്‍ഷം ആകട്ടെ',- ഭാമ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് നടി അഭിനയലോകത്തേക്ക് എത്തുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാന്‍ ഇടയാവുകയും പിന്നീട് നിവേദ്യം എന്ന സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.സിനിമ തിരക്കുകളിലേക്ക് കടക്കാന്‍ നടി താല്പര്യപ്പെടുന്നില്ല.സംരംഭകയാണ് ഇന്ന് ഭാമ.വാസുകി എന്ന വസ്ത്രബ്രാന്‍ഡിന്റെ ഉടമയാണ് ഭാമ. 
 
 
 
 
 
 
 
 
അടുത്ത ലേഖനം
തിരികെ സ്‌കൂളിലേക്ക്, കൂട്ടുകാര്‍ക്ക് ആശംസകളുമായി 'മാളികപ്പുറം' നടി ദേവനന്ദ