മോഹന്‍ലാലിനും ദുല്‍ഖറിനും പിന്നില്‍ മമ്മൂട്ടി,മികച്ച ഓപ്പണിംഗ് കിട്ടിയിട്ടും വമ്പന്മാര്‍ വീണു !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഫെബ്രുവരി 2024 (09:19 IST)
പുത്തന്‍ റിലീസുകള്‍ എത്തുമ്പോള്‍ ആദ്യം കണ്ണ് പോകുന്നത് ആദ്യദിന കളക്ഷനിലേക്ക് ആയിരിക്കും. മലയാള സിനിമയില്‍ മികച്ച ഓപ്പണിങ് സ്വന്തമാക്കിയതില്‍ മുന്നില്‍ മോഹന്‍ലാലാണ്. അദ്ദേഹത്തിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ് ആദ്യ സ്ഥാനത്ത്. 20.40 കോടി കളക്ഷനാണ് ആഗോളതലത്തില്‍ ഒന്നാം ദിനം മരക്കാര്‍ നേടിയത്.കൊവിഡ് കാലത്ത് നിയന്ത്രണങ്ങളോടുള്ള റിലീസ് ആയിട്ട് പോലും ഇത്രയും വലിയ തുക നേടിയത് തന്നെ വലിയ നേട്ടമായാണ് കാണുന്നത്.മരക്കാറിന് വമ്പന്‍ റിലീസ് ആണ് ലഭിച്ചതെങ്കിലും പിന്നീട് അതേ ആവേശം നിലനിര്‍ത്താനായില്ല. ഇതോടെ ചിത്രം പരാജയപ്പെട്ടു.

രണ്ടാം സ്ഥാനത്ത് ദുല്‍ഖറിന്റെ കുറുപ്പാണ്.19.20 കോടി രൂപയാണ് നേടിയത്. മൂന്നാം സ്ഥാനവും മോഹന്‍ലാലിന് തന്നെ. ഒടിയന്‍ 18.10 കോടി രൂപയാണ് നേടിയത്.ആഗോളതലത്തില്‍ മലയാളത്തില്‍ ഓപ്പണിംഗ് കളക്ഷന്റെ വിഭാഗത്തില്‍ അഞ്ചാമത് ലൂസിഫര്‍.14.80 കോടി രൂപ നേടി.ALSO READ:
വിജയ് സിനിമകള്‍ വേണ്ടെന്നുവെച്ച് ജ്യോതിക, കാരണം പലത്, നടി ഒഴിവാക്കിയ ചിത്രങ്ങള്‍

ആറാം സ്ഥാനമേ മമ്മൂട്ടിക്ക് ഉള്ളൂ.ഭീഷ്മ പര്‍വം 12.50 കോടിയാണ് നേടിയത്. വീണ്ടും മോഹന്‍ലാലിന്റെ ചിത്രം.വാലിബന്‍ 12.27 കോടി രൂപ നേടിയിരുന്നു. തൊട്ടു പിന്നാലെ മമ്മൂട്ടിയുടെ സിബിഐ 5. 11.90 കൂടിയായിരുന്നു ആദ്യദിനം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത്.ALSO READ:
India vs England, 4th Test: ടോസ് ഇംഗ്ലണ്ടിന്, ബാറ്റിങ് തിരഞ്ഞെടുത്തു; ആകാശ് ദീപിന് അരങ്ങേറ്റം

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി അടുത്ത സ്ഥാനത്ത്. ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനം സ്വന്തമാക്കിയ ചിത്രം 9.20 കോടിയാണ് ആഗോളതലത്തില്‍ നിന്ന് ഒന്നാം ദിനം സ്വന്തമാക്കിയത്. പത്താമത് മമ്മൂട്ടിയുടെ മാമാങ്കം.8.80 കോടി രൂപയായിരുന്നു കളക്ഷന്‍.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :