മമ്മൂട്ടി കമ്പനിയുടെ അഞ്ചാംവരവ്, ആദ്യമായി ആക്ഷന്‍ പടം, 70 കോടി ബജറ്റ്,ഭ്രമയുഗം കഴിഞ്ഞാല്‍ ടര്‍ബോ ജോസിന്റെ കാലം !

Turbo Movie Second Look Poster
കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഫെബ്രുവരി 2024 (09:04 IST)
Turbo Movie Second Look Poster
ഭ്രമയുഗം ജൈത്രയാത്ര തുടരുമ്പോള്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് ആണ് ഇന്ന് എത്തുന്നത്.രണ്ടാം വാരത്തിലും വിജയകരമായി പ്രദര്‍ശനം. ഇതേ ഇതിനിടെയാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റ് കൈമാറാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. സെക്കന്‍ഡ് പോസ്റ്റര്‍ ഇന്ന് എത്തും. രാത്രി 9 മണിക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്നെ റിലീസ് ചെയ്യും.

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമ കൂടിയാണിത്. ഈ നിര്‍മ്മാണ കമ്പനി നിര്‍മ്മിക്കുന്ന ആദ്യത്തെ ആക്ഷന്‍ പടം കൂടിയാണിത്. വിജയങ്ങള്‍ മാത്രം മാത്രം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ വരവ് വെറുതെ ആവില്ല. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മധുര രാജ എന്ന ഹിറ്റ് ചിത്രത്തിനുശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.ടര്‍ബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ആക്ഷന്‍ ഒപ്പം കോമഡിക്കും പ്രാധാന്യം നല്‍കുന്നതാകും ചിത്രം. 70 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതം നല്‍കുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്‌നാം ഫൈറ്റേര്‍സാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രഹകന്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :