മഞ്ജുവിന്റെ റിലീസ് വൈകിയ ചിത്രം,'ജാക്ക് ആന്‍ഡ് ജില്‍' ഫസ്റ്റ് ലുക്ക് പുറത്തിറക്കാന്‍ മോഹന്‍ലാല്‍, കാളിദാസും സൗബിനും ഉള്‍പ്പെടെയുള്ള താരനിര

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (14:56 IST)

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'ജാക്ക് ആന്‍ഡ് ജില്‍' വൈകാതെ തന്നെ തീയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ജുവാര്യര്‍, കാളിദാസ് ജയറാം,സൗബിന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നെടുമുടിവേണുവുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ എത്തും. വൈകുന്നേരം അഞ്ചുമണിക്കാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ റിലീസ് ചെയ്യുക.


രമേശ് പിഷാരടി, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സന്തോഷ് ശിവനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന 'ജാക്ക് ആന്‍ഡ് ജിലില്‍, സംവിധായകന്‍ സന്തോഷ് ശിവന്‍ തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :