കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 31 ജനുവരി 2023 (15:08 IST)
നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും 2022 ജൂണ്‍ 9 നായിരുന്നു വിവാഹിതരായത്.വിവാഹ വീഡിയോ നെറ്റ്ഫ്‌ലിക്‌സില്‍ എപ്പോള്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നതാണ് ആരാധകര്‍ക്ക് അറിയേണ്ടത് . 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത്. ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഗൗതം വാസുദേവ് ??മേനോന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഒക്ടോബറില്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു, പ്രദര്‍ശന തീയതി
അനിശ്ചിതമായി വൈകുകയാണ്.
വിഘ്നേഷ് ശിവന്റെ തിരക്കേറിയ ഷെഡ്യൂള്‍ കാരണം പ്രോജക്റ്റ് വൈകിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.'കണക്ട്' റിലീസും 'എകെ 62' ന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികളും ആയതിനാല്‍ സംവിധായകന്‍ തിരക്കിലാണ്, ഇപ്പോഴും ഡോക്യുമെന്ററിയിലെ ചിത്രീകരണം തുടരുകയാണ്.
ഡോക്യുമെന്ററി ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.