അനുബന്ധ വാര്‍ത്തകള്‍
- ഒടിയനെതിരായ അക്രമണത്തില്‍ മമ്മൂട്ടി ദുഃഖിതന്‍, ഇത്തരത്തില്‍ വിമര്‍ശിക്കേണ്ട കാര്യമില്ല!
- ബിലാൽ അഥവാ വീര്യം കൂടിയ വീഞ്ഞ്, കാത്തിരിപ്പ് വെറുതേ ആകില്ല!
- ഓരോ 10 വർഷത്തെ ഇടവേളയിലും ഓരോ ബയോപിക്, ഒരൊറ്റ പേര്- മമ്മൂട്ടി!
- 2020ൽ മരയ്ക്കാർ എത്തും, ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നത് നൂറ് ദിവസം നീണ്ടുനിൽക്കുന്ന ഒറ്റ ഷെഡ്യൂളിൽ!
- ഒരു സീനിനു ഡബിൾ ഇംപാക്ട് നൽകും, ഡബ്ബിങ്ങിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ല: സിദ്ദിഖ്
ഭദ്രൻ - മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും, അണിയറയിൽ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം?
ഭദ്രൻ - മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും, അണിയറയിൽ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം?
ചങ്ങാത്തം, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അയ്യർ ദി ഗ്രേറ്റ് എന്നീ ഹിറ്റുകൾക്ക് ശേഷം മമ്മൂട്ടിയും ഭദ്രനും ഒന്നിക്കുന്നതായി സൂചന. മുപ്പത്തിയാറ് വർഷത്തെ ചലച്ചിത്ര ജീവിതത്തിൽ ഭദ്രൻ സംവിധാനം ചെയ്‌തത് ആകെ 12 ചിത്രങ്ങൾ മാത്രമാണ്.
മമ്മൂട്ടിയെ നായകനാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം ചെയ്യാനാണ് ഭദ്രൻ ഒരുങ്ങുന്നത്. മമ്മൂട്ടി എക്‌സ് മിലിട്ടറി ഓഫീസർ ആയിട്ടായിരിക്കും ചിത്രത്തിൽ എത്തുക എന്നും സൂചനകൾ ഉണ്ട്. ഇത് ഒരു അന്വേഷണാത്മക ചിത്രമായിരിക്കും എന്നും വാർത്തകളുണ്ട്.
അപൂർവ്വ രോഗം ബാധിച്ച് മമ്മൂട്ടി എത്തുന്ന ചിത്രം ഒരു ഹൈ വോൾട്ടേജ് ആക്ഷൻ ഡ്രാമ ആയിരിക്കും. ഈ ചിത്രം ചെയ്യാനായുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ എന്നാണ് വാർത്തകൾ വരുന്നത്.
മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ സ്‌ഫടികത്തിന് ശേഷം ഈ വർഷം തന്നെ ഈ കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം ആലോചിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. ഇപ്പോൾ സൗബിൽ ഷാഹിറിനെ നായകനാക്കി പൊന്നിൽ കുരിശ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ.
അടുത്ത ലേഖനം